തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷവരെ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാന്‍ അവസരം. 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.എസ്.സി (മാത്‌സ്), ബി.ബി.എ. തുടങ്ങിയ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവർക്കാണ് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാന്‍ അവസരം നൽകുക. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 30-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം, 100 രൂപ ഫൈനോടു കൂടി ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407357, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
നവംബര്‍ 30 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം. ബി.എസ്.സി. മാത്‌സ്, ബി.ബി.എ. പ്രോഗ്രാമുകള്‍ക്ക് 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത എസ്.ഡി.ഇ. വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.സി.എസ്.എസ്. – എസ്.ഡി.ഇ. പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി 100 രൂപ ഫൈനോടു കൂടി നവംബര്‍ 30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
