തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിൽ കെയർ ടേക്കർ അടക്കമുള്ള 51 തസ്തികകളിലെ നിയമനത്തിന് പി.എസ്.സി. ഉടൻ വിജ്ഞാപനം പുറത്തിറക്കും. ഇന്ന് നടന്ന പബ്ലിക് സർവീസ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. കെഎസ്എഫ്ഇയിലെ പാർട് ടൈം ജീവനക്കാരിൽനിന്ന് പ്യൂൺ/വാച്ച്മാൻ തസ്തികയിൽ നേരിട്ട് നിയമനം നടത്തുന്നതിനും വിജ്ഞാപനം പുറത്തിറക്കും. ഗ്രാമവികസന വകുപ്പിൽ അഗ്രികൾച്ചർ ലക്ചറർ, കേരള സെറാമിക്സിൽ മൈൻസ്മേറ്റ് തസ്തികകളിൽ ഉടൻ അഭിമുഖം നടത്തും. ഫുഡ് സേഫ്റ്റി ഓഫീസർ, വിവിധ ജില്ലകളിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പ്ലാനിങ് ബോർഡിൽ റിസർച്ച് ഓഫീസർ എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ,
ലെജിസ്ലേച്ചർ, സെക്രട്ടേറിയറ്റിൽ റീഡർ എന്നിവയ്ക്ക് സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...