പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ197പുതിയ കോഴ്സുകൾക്ക് അംഗീകാരം

Nov 6, 2020 at 2:35 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് നാക് അക്രഡിറ്റേഷനിൽ നിശ്ചിത ഗ്രേഡ് ലഭിച്ച സർക്കാർ, എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവയിൽ പുതിയ 197 കോഴ്സുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയിൽ ഉൾപ്പെട്ട പദ്ധതികളിൽപ്പെട്ടതാണിത്.
സംസ്ഥാനത്ത് ഇത് ആദ്യമായാണ് കോളജുകൾക്ക് ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത്. 47 സർക്കാർ കോളജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളജുകളിൽ 117 കോഴ്സുകൾ, എട്ടു സർവകാലാശാലകളിൽ 19 കോഴ്സുകൾ, എട്ടു എഞ്ചിനിയറിംഗ് കോളജുകളിൽ 12 കോഴ്സുകൾ എന്നിവയാണ് പുതുതായി അനുവദിച്ചത്. 2020-21 അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകൾ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എം.ജി. സർവകലാശാല വൈസ്ചാൻസിലർ പ്രൊഫ. സാബുതോമസിന്റെ അദ്ധ്യക്ഷതയിൽ ആറംഗ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു.

\"\"

ദേവസ്വം ബോർഡ് കോളജുകൾ, എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളജുകൾ, സർക്കാർ കോളജുകൾ എന്നിവയ്ക്ക് നാക് നിബന്ധന ബാധകമാക്കിയിട്ടില്ല. 66 സർക്കാർ കോളജുകളിൽ 47 കോളജുകൾക്കും ദേവസ്വം ബോർഡ്, എസ്.സി/എസ്.ടി വിഭാഗം എന്നിവർ നടത്തുന്ന എല്ലാ കോളജുകൾക്കും പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. നാനോ സയൻസ്, സ്പെയിസ് സയൻസ്, എക്കണോമെട്രിക്സ്, ബിസിനസ് എക്കണോമിക്സ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ്, സ്‌പോർട്സ് മാനേജ്മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, സെയിൽസ് മാനേജ്മെന്റ്, മൾട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ, ക്ലിനിക്കൽ സൈക്കോളജി, റിന്യൂവബിൾ എനർജി, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്. അഞ്ചു വർഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു. ഈ അധ്യയന വർഷം തന്നെ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസ്സുകൾ ആരംഭിക്കും.

\"\"

Follow us on

Related News