ന്യൂഡൽഹി: ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 31 ലേക്ക് മാറ്റി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). ഡിസംബറിൽ നടക്കേണ്ട രണ്ടംഘട്ട പരീക്ഷയാണ് ജനുവരിയിലേക്ക് മാറ്റിയത്.
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും നിയമനത്തിനു സിടെറ്റ് വിജയിക്കണം. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അപേക്ഷാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ നവംബർ 16 വരെ സമയം അനുവദിച്ചു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...