പ്രധാന വാർത്തകൾ
ഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

Nov 5, 2020 at 9:36 am

Follow us on

തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകാൻ പട്ടികജാതി വികസന വകുപ്പ്  തീരുമാനം . 2018 ഡിസംബറിൽ  ആലപ്പുഴ വെച്ച് നടന്ന കലോത്സവത്തിലെ വിജയികൾക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാർഥികൾ പ്രോത്സാഹന സമ്മാനത്തിന് അർഹരായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളിൽ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങൾ പൊതുജനങ്ങൾക്കു കൂടി കാണാൻ പറ്റുന്ന തരത്തിൽ ഒരു പരിപാടി  സംഘടിപ്പിച്ചുകൊണ്ട് തുക വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിച്ചത്. പക്ഷെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നൽകുക. ഇതിനായി 21,20,000 രൂപ സർക്കാർ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചു.

\"\"
\"\"

Follow us on

Related News