ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

Nov 4, 2020 at 7:53 pm

Follow us on

തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിംങ്, പ്യുവർസയൻസ്, അഗ്രിക്കൾച്ചർ മാനേജ്മന്റ്, സോഷ്യൽ സയൻസ്,നിയമം കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിന് ഒ.ബി.സി വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്ന ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 60 % മാർക്കിൽ കുറയാതെ, അല്ലെങ്കിൽ സമാനഗ്രേഡിൽ ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ. ബിരുദം നേടിയിട്ടുള്ള വിഷയത്തിൽ ഉപരിപഠനം നടത്തുന്നവർക്കു മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടാകൂ.

\"\"

കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പദ്ധതി പ്രകാരം ഒറ്റ തവണ മാത്രമേ ഒരു കുട്ടിക്ക് സ്കോളർഷിപ്പ് ലഭിക്കുകയുള്ളു. വിദ്യാർത്ഥികളുടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം ഡയറക്ടർ, പിന്നാക്കവിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനകനഗർ, കവടിയാർ പി.ഒ., വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://bcdd.kerala.gov.in/

\"\"

Follow us on

Related News