പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കുന്നംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ ഹൈജംപ് പിറ്റ്

Nov 3, 2020 at 6:56 pm

Follow us on

തൃശൂർ: കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സുരക്ഷിത പരിശീലനത്തിനും മത്സരങ്ങൾക്കുമായി കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈജംപ് പിറ്റ് ഒരുങ്ങി. 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഹൈജംപ് പിറ്റ് നിർമിച്ചു നൽകിയത്. ഫോസ്‌ബെറി ഫ്ളോപ്പ് എന്ന സാങ്കേതിക രീതിയിൽ പരിശീലനം നടത്തുന്നതിന് ഹൈജംപ് പിറ്റ് ഉപകരിക്കും. കുട്ടികൾക്ക് വീണു‌ പരിക്കേൽക്കുകയില്ല. രണ്ട് മീറ്ററിലേറെ ഉയരത്തിൽ ചാടാനും പുതിയ സംവിധാനം സഹായിക്കും. നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ കായിക പരിശീലനത്തിനും പിറ്റ് ഉപകരിക്കും. നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഹൈജംപ് പിറ്റ് സ്‌കൂളിന് കൈമാറി.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിഷാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, എം. തങ്കമണി, വത്സൻ പാറന്നൂർ, പി.എം. ശ്രീനേഷ് തുടങ്ങിയവർ പങ്കെടുത്തു.

\"\"
\"\"

Follow us on

Related News