തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശലയുടെ നാളെ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ, (സി.യു.സി. ബി.എസ്.എസ്)എസ്.ഡ.ഇ. പരീക്ഷയ്ക്ക് ചിട്ടിലപ്പള്ളി ഐഇഎസ് എൻജിനീയറിങ് കോളജ് കേന്ദ്രമായി ലഭിച്ച, റജിസ്റ്റർ നമ്പർ SKASBS0232 മുതൽ SKASBS0361 വരെയുള്ളവർ പാവറട്ടി സെന്റ്ജോസഫ് കോളജിലും SKASBS0362 മുതൽ SKASBS0480 വരെയുള്ളവർ പൂവത്തൂർ മദർ കോളജിലും പരീക്ഷ എഴുതണം. ത്രിശൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാൾ ടിക്കറ്റ് ലഭിച്ചവർ പൊങ്ങം കൊരട്ടി നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷ എഴുതണം. കുന്നമംഗലം ഗവ. കോളജിലെ പരീക്ഷാകേന്ദ്രം ആർ.ഇ.സി. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കും മാറ്റി.
പരീക്ഷാ തിയതിയിൽ മാറ്റം
അഫിലിയേറ്റഡ് കോളജ് രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി, എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് റഗുലർ (സിബിസിഎസ്എസ് -2019) സപ്ലൈമെന്ററി/ ഇംപ്രൂവ്മെന്റ് (സിയുസിഎസ്എസ് 2016 മുതൽ 18 വരെയുള്ള പ്രവേശനം) എന്നീ പരീക്ഷകൾ നവംബർ 11ൽ നിന്ന് 16ലേക്ക് മാറ്റി.