പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

പ്ലസ്‌വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം, സ്കൂൾ/കോമ്പിനേഷൻ റിസൾട്ടും നാളെ

Nov 1, 2020 at 9:26 am

Follow us on

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വാക്കൻസി വിവരങ്ങൾ നവംബർ 2 ന് www.hscap.kerala.in ൽ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ്‌ ലഭിക്കാതിരുന്ന വിദ്യാർത്ഥികൾക്കും, നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും പുതിയ അപേക്ഷകൾ സമര്‍പ്പിക്കാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നോൺ-ജോയ്‌നിങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നവംബർ 5ന് വൈകീട്ട് 5 മണിയ്ക്കുള്ളിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Renew Application എന്ന ലിങ്കിലൂടെ പുതുക്കൽ അപേക്ഷ സമർപ്പിക്കണം.

മുഖ്യഘട്ടത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവരിൽ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാൻസ്ഫറിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് നവംബർ 2 ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ അസ്സലുകളുമായി നിശ്ചിത സമയത്ത് പ്രവേശനം നേടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

\"\"
\"\"

Follow us on

Related News