ചെന്നൈ: സ്കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ 16 മുതൽ തുറക്കാൻ അനുമതി നൽകി തമിഴ്നാട്. ഒമ്പത്, 10,11,12 ക്ലാസുകൾ മാത്രമാവും ഉണ്ടാവുക. കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്.
ആരോഗ്യ വിദഗ്ധരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ബുധനാഴ്ച ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാനുള്ള തീരുമാനം. കോവിഡ് സാഹചര്യം വിലയിരുത്തി സ്കൂൾ തുറക്കുന്നത് സംബന്ധിച്ച സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇത് സംബന്ധിച്ച മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു.