ഡിപ്ലോമ/ ബിരുദ പഠനത്തിന് പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എഐസിടിഇ സ്‌കോളര്‍ഷിപ്പ്

Oct 31, 2020 at 6:28 pm

Follow us on

തിരുവനന്തപുരം: പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സാക്ഷം സ്കോളർഷിപ്പ് എന്നിവയ്ക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) അപേക്ഷ ക്ഷണിച്ചു.

\"\"

പ്രഗതി സ്കോളർഷിപ്പ്
പ്രതിവര്‍ഷം നാലായിരം സ്കോളർഷിപ്പുകളാണു പ്രഗതിയുടെ കീഴിൽ നൽകുന്നത്. 10 മാസത്തേക്കു 2000 രൂപ വീതം ആനുകൂല്യം, പഠനോപകരണങ്ങൾ, പരീക്ഷാഫീസ് തുടങ്ങിയവയ്ക്കായി കോഴ്സ് കഴിയുന്നത് വരെ 50,000 രൂപ എന്നിവ ലഭിക്കും. സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുടെ കേന്ദ്രീകൃത അഡ്മിഷന്‍ പ്രക്രിയയിലൂടെ എഐസിടിഇ അംഗീകൃത സ്ഥാപനത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്കോ ഡിപ്ലോമയ്‌ക്കോ പ്രവേശനം നേടിയിരിക്കണം. അപേക്ഷകർക്ക് കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയരുത്.

\"\"

സാക്ഷം സ്കോളർഷിപ്പ്
ആയിരം സ്കോളർഷിപ്പുകളാണു സാക്ഷം പദ്ധതിക്കു കീഴിൽ നൽകുന്നത്. ടെക്നിക്കൽ ബിരുദ/ഡിപ്ലോമ കോഴ്സിന്റെ ഒന്നാം വർഷത്തിലോ രണ്ടാം വർഷത്തിലോ പഠിക്കുന്ന 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. അപേക്ഷകർക്ക് വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയരുത്. വിദ്യാർത്ഥികൾക്ക്
നവംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ scholarships.gov.in സന്ദർശിക്കുക.

Follow us on

Related News