ന്യൂഡൽഹി: സർക്കാർ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ പ്രവേശനത്തിന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്മെന്റ് പ്രക്രിയയിൽ ആകെ 5932 സീറ്റുകൾ. 238 ഗവൺമെന്റ് മെഡിക്കൽ കോളജുകളിലും 41 ഗവ.ഡെന്റൽ കോളജുകളിലുമായാണ് ഇത്രെയും സീറ്റുകൾ ഉള്ളത്.
എം.ബി.ബി.എസിന് 5527 സീറ്റും ബി.ഡി.എസിന് 405 സീറ്റുമാണുള്ളത്. ഇവയിൽ എം.ബി.ബി.എസിന് 3986-ഉം, ബി.ഡി.എസിന് 287-ഉം സീറ്റ് ജനറൽ (യു.ആർ.) സീറ്റുകളാണ്.
മറ്റുവിഭാഗം എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം: എയിംസ് (19 കേന്ദ്രങ്ങൾ) ആകെ 1899 സീറ്റ്, 765 ജനറൽ. ജിപ്മറിൽ (2) ആകെ 249 സീറ്റ്, ഓപ്പൺ ജനറൽ-74 (ഇവിടെ ഇന്റേണൽ സീറ്റുണ്ട്) .
കേരളത്തിലെ 10 ഗവ. മെഡിക്കൽ കോളജുകളിലായി 231 സീറ്റാണ് എം.ബി.ബി.എസ്. ഓൾ ഇന്ത്യ ക്വാട്ടയിലുള്ളത്. ഇതിൽ 169 എണ്ണം ജനറൽ വിഭാഗത്തിലുണ്ട്.
മറ്റുവിഭാഗം ഓപ്പൺ സീറ്റുകൾ (ജനറൽ): എം.ബി.ബി.എസ്.- അലിഗഢ് മുസ്ലിം; ജനറൽ-68, ജനറൽ പി.എച്ച്.-4 (ഇവിടെ ഇന്റേണൽ സീറ്റ് ഉണ്ട്). ബനാറസ് ഹിന്ദു: ജനറൽ-39, ഇ.ഡബ്ല്യു.എസ്.-10, ഒ.ബി.സി.-26, എസ്.സി.-15, എസ്.ടി.-7, പി.എച്ച്. സീറ്റുകൾ: ജനറൽ-2, ഒ.ബി.സി-1.
ബി.ഡി.എസ്. ഓപ്പൺ, ജനറൽ സീറ്റുകൾ: അലിഗഢ് മുസ്ലിം-16, ബനാറസ് ഹിന്ദു-24, ജാമിയ മിലിയ-20,കല്പിത സർവകലാശാലകളിൽ എം.ബി.ബി.എസിന് 45 സ്ഥാപനങ്ങളിലായി 8074 സീറ്റും ബി.ഡി.എസിന് 32 സ്ഥാപനങ്ങളിലായി 3100 സീറ്റും ഉണ്ട്.