എഴുത്തു പരീക്ഷകൾ ഇനിയില്ല: വരാനിരിക്കുന്നത് കംപ്യൂട്ടർ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എഴുത്തു പരീക്ഷകൾക്ക് പകരം കംപ്യൂട്ടർ പരീക്ഷ നടത്താൻ തയ്യാറെടുത്ത് സർവകലാശാലകൾ. ഇത് സംബന്ധിച്ച് ശുപാർശ ചെയ്യുന്ന നയരേഖ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് സമർപ്പിച്ചു. ഇൻസ്റ്റന്റ് ഇവാല്യുവേഷന്‍ മെഷീന്റെ സഹായത്തോടെ മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയിൽ വേഗത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കൗൺസിൽ വൈസ് ചെയർമാൻ ഡോ. ഗുരുക്കൾ അറിയിച്ചു. അധ്യാപകൻ മുൻകൂട്ടി തയ്യാറാക്കിയ ചോദ്യബാങ്കിൽ നിന്ന് കംപുട്ടറാകും ചോദ്യം തിരഞ്ഞെടുത്ത് വിദ്യാർത്ഥികൾക്ക് നൽകുക. കടലാസിന് പകരം ഇലക്ട്രോണിക് ഇങ്ക് പാഡിലാകും വിദ്യാർത്ഥി ഇത്തരമെഴുതുക. അധ്യാപകർ തയ്യാറാക്കിയ ഉത്തരങ്ങൾ ഡാറ്റാബേസിൽ ലഭ്യമാണെന്നതിനാൽ പരീക്ഷ കഴിഞ്ഞാലുടൻ തന്നെ കംപ്യൂട്ടർ മൂല്യനിർണ്ണയം നടത്തും.
ടാബുലേഷൻ ഉൾപ്പെടെ പൂർത്തിയാക്കി ദിവസങ്ങൾക്കകം ഫലം പ്രഖ്യാപിക്കും. പരീക്ഷ തുടങ്ങുമ്പോൾ പ്രവർത്തിച്ചു തുടങ്ങുന്ന മെഷീൻ നിശ്ചിത സമയം കഴിയുമ്പോൾ ഓഫാകും. ക്രമക്കേടുകൾ തടയാനും സുതാര്യത ഉറപ്പാക്കാനും വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

Share this post

scroll to top