ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എബിലിറ്റി ടെസ്‌റ്റിന് (സി ടെറ്റ്), സംസ്ഥാനങ്ങൾ നടത്തുന്ന ടെറ്റ് എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ). സെപ്റ്റംർ 29-ന് ചേർന്ന എൻ.സി.ടി.ഇയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്ടോബർ 13-ന് പ്രസിദ്ധീകരിച്ച മിനുട്സിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ ഏഴു വർഷമായിരുന്ന സർട്ടിക്കറ്റ് കാലാവധി ഒഴിവാക്കുമ്പോൾ നിലവിൽ യോഗ്യത നേടിയവരുടെ കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. കാലാവധി നീട്ടാൻ കേന്ദ്ര-സംസ്ഥാന ബോർഡുകളുടെ അനുമതി വേണം. എൻ.സി.ടി.ഇയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കും.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...