കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.ടെക്. ഇന്‍ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, എം.ടെക്. ഇന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സി.യു.സി.എസ്.എസ്., ജൂണ്‍ 2019, മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിസിക്‌സ് സി.സി.എസ്.എസ്.-പി.ജി. 2014 പ്രവേശനം സെപ്റ്റംബർ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2020 റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, സി.യു.സി.എസ്.എസ്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 6 വരെ അപേക്ഷിക്കാം.

Share this post

scroll to top