തിരുവനന്തപുരം: സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പ്ലസ് ടു വരെ, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്കാണ് അവസരം. കേന്ദ്ര,സംസ്ഥാന സര്‍ക്കാറില്‍ നിന്ന് മറ്റ് സ്കോളര്‍ഷിപ്പുകള്‍ കൈപറ്റുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമും വിശദവിവരങ്ങളും wcd.kerala.gov.in എന്ന വെബ്സൈറ്റിലും എല്ലാ ശിശു വികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്. നവംബര്‍ 20 വരെ ശിശു വികസന പദ്ധതി ഓഫിസുകളില്‍ അപേക്ഷിക്കാം.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...