പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

കേന്ദ്ര സർവീസിൽ കെമിസ്റ്റ്, സയന്റിസ്റ്റ്: പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 21ന്

Oct 21, 2020 at 7:41 pm

Follow us on

\"\"

ന്യൂഡൽഹി: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ കെമിസ്‌റ്റ് തസ്‌തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ സയന്റിസ്റ്റ് തസ്‌തികയിലുമായി 40 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചു.
കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2021 മുഖേനയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 21 നും മെയിൻ പരീക്ഷ ജൂലൈ 17, 18 തീയതികളിളുമായി നടക്കും.
അപേക്ഷകർക്ക് 21 വയസ് പൂർത്തിയായിരിക്കണം. എന്നാൽ 32 തികയരുത്. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
കെമിസ്‌ട്രി/ അപ്ലൈഡ് കെമിസ്‌ട്രി/ അനലിറ്റിക്കൽ കെമിസ്‌ട്രിയിൽ എംഎസ്‌സി യോഗ്യതയുള്ളവർക്ക് കെമിസ്‌റ്റ്, സയന്റിസ്റ്റ് (കെമിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കാം. ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം).
അല്ലെങ്കിൽ ഹൈഡ്രോജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം) എന്നിവയാണ് സയന്റിസ്റ്റ് (ഹൈഡ്രോജിയോളജി)തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.

ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്/ ജിയോഫിസിക്‌സ്/ അപ്ലൈഡ് ജിയോഫിസിക്‌സ്/ മറൈൻ ജിയോഫിസിക്‌സ് എംഎസ്‌സി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി (എക്‌സ്പ്ലൊറേഷൻ ജിയോഫിസിക്‌സ്) അല്ലെങ്കിൽ എംഎസ്‌സി (ടെക്) (അപ്ലൈഡ് ജിയോഫിസിക്‌സ്) യോഗ്യതയുള്ളവർക്ക് സയന്റിസ്റ്റ് (ജിയോഫിസിക്സ് )തസ്തികയിലേക്കും അപേക്ഷിക്കാം.
400 മാർക്കിന്റേതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 600 മാർക്കിന്റേതാണ്. അപേക്ഷാഫീസ് 200 രൂപ. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും വികലാംഗർക്കും ഫീസ് നൽകേണ്ടതില്ല. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. ചെന്നൈയും ബെംഗളൂരുവുമാണ് കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 27.

Follow us on

Related News