ന്യൂഡൽഹി: ഐ.ഐ.ടി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ (ജോയിന്‍റ് എൻട്രൻസ് എക്സാം) എഴുതാൻ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് ജോയിന്‍റ് അഡ്മിഷൻ ബോർഡ് (ജെ.എ.ബി) അറിയിച്ചു. കോവിഡ് വ്യാപനം മൂലം സെപ്റ്റംബർ 27 ന് നടന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. അടുത്ത വർഷമായിരിക്കും പരീക്ഷ. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പുറമേ പ്രത്യേകമായാണ് ഇവരെ പരിഗണിക്കുക. നിരവധി വിദ്യാർത്ഥികൾ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും പരീക്ഷയുടെ ചുമതലയുള്ള ഡൽഹി ഐ.ഐ.ടിയോടും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ജോയിന്‍റ് അഡ്മിഷൻ ബോർഡ് അടിയന്തര യോഗം ചേർന്ന് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും വിവിധ കോവിഡ് നിയന്ത്രണങ്ങളാൽ പരീക്ഷക്ക് എത്താൻ കഴിയാതിരുന്നവർക്കും പരീക്ഷയെഴുതാം.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...