ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതാൻ കഴിയാതിരുന്നവർക്ക് ബുധനാഴ്ച പരീക്ഷ നടക്കും.
ഇത് സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശം ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി.
കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്കും, കണ്ടയ്ൻമെന്റ് സോണിലായിരുന്ന വിദ്യാർത്ഥികൾക്കുമാണ് വീണ്ടും അവസരം നൽകുന്നത്. കഴിഞ്ഞ 13ന് പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ സുപ്രീം കാേടതിയില്‍ നൽകിയ ഹര്‍ജി പരിഗണിച്ചാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നാളെ വീണ്ടും പരീക്ഷ നടത്തുന്നത്. ഉച്ചക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ.
കേരളത്തിൽ നിന്നുള്ള 1.15 ലക്ഷം വിദ്യാർത്ഥികളടക്കം രാജ്യത്താകെ 15.19 ലക്ഷം പേരാണ് ഇത്തവണ സെപ്റ്റംബർ 13 ന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. ഒക്ടോബർ 16 ന് സംയുക്തമായി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in ൽ വിവരങ്ങൾ പരിശോധിക്കാം.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...