
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബി.എഡ് ഏകജാലക പ്രവേശന ലിങ്കിൽ നിന്ന് രണ്ട് ടീച്ചർ എഡ്യൂക്കേഷൻ കോളജുകളെ മാറ്റി. കൽപകഞ്ചേരി ബാഫഖി, കോട്ടക്കൽ അൽ ഫാറൂഖ് എന്നീ ട്രെയിനിങ് കോളജുകളെയാണ് തൽകാലം പുറത്താക്കിയത്. പാലക്കാട് ബി.എസ്.എസ്, അരീക്കോട് സുല്ലമുസ്സലാം, കാട്ടൂർ വിമൻസ്, മലാപ്പറമ്പ് പ്രൊവിഡൻസ് ട്രെയിനിങ് കോളജ് തുടങ്ങിയ കോളജുകളെ ഹൈകോടതി ഉത്തവിന്റെ അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കോളജുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷാഫോമിലെ കോളജ് സെലെക്ഷനിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ഒക്ടോബർ 17 വരെ സമയം അനുവദിച്ചു.

0 Comments