കാലിക്കറ്റ്‌ സർവകലാശാല വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍, സി.യു.സി.എസ്.എസ്., എം.എസ്.സി. അപ്ലൈഡ് ജിയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 27 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ ബി.കോം. ഓണേഴ്‌സ് (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ജൂലൈ 2020 പരീക്ഷയുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് ഒക്‌ടോബര്‍ 27 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.ടെക് നാനോസയന്‍സ് ആന്റ് ടെക്‌നോളജി 2019 നവംബര്‍ റഗുലര്‍/സപ്ലമെന്ററി, നാലാം സെമസ്റ്റര്‍ എം.ടെക് നാനോസയന്‍സ് ആന്റ് ടെക്‌നോളജി മാര്‍ച്ച് 2020 പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഒക്‌ടോബര്‍ 20 വരേയും 170 രൂപ പിഴയോടു കൂടി ഒക്‌ടോബര്‍ 21 വരേയും ഫീസ് അടച്ച് ഒക്‌ടോബര്‍ 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പ്രാക്ടിക്കല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 4, 5 തീയതികളില്‍ നടക്കും.

Share this post

scroll to top