ഭാഷാധ്യാപക യോഗ്യതാപരീക്ഷ: തോറ്റവർക്ക് വീണ്ടും അവസരം

മലപ്പുറം: ഭാഷാധ്യാപക യോഗ്യതാപരീക്ഷയിൽ തോറ്റവർക്ക് വീണ്ടും അവസരം നൽകാമെന്ന് പരീക്ഷാ കമ്മീഷണർ.
പരീക്ഷാഭവൻ 2019 മേയിൽ നടത്തിയ അറബി, ഉറുദു, സംസ്‌കൃതം അധ്യാപക യോഗ്യതാപരീക്ഷകളിൽ കുറഞ്ഞമാർക്കിന് വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും പരീക്ഷ നടത്താനൊരുങ്ങുന്നത്. സർക്കാരിന്റെ അനുകൂല ഉത്തരവ് വരുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതി ജയിക്കാമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.
മലപ്പുറം സ്വദേശി അബ്‌ദുൾ സമദ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ പരീക്ഷ കമ്മീഷണറിൽ നിന്ന് റിപ്പോർട്ട് വാങ്ങുകയായിരുന്നു. പരീക്ഷകൾക്ക് പുനർമൂല്യനിർണയമോ സൂഷ്മപരിശോധനയോ ഇല്ല. പരീക്ഷ വീണ്ടും നടത്താൻ സർക്കാർ ഉത്തരവ് ലഭിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് ജനുവരി 24 ന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this post

scroll to top