
ന്യൂഡൽഹി: \’ദേവിക എന്ന കുട്ടിയെ ഓർത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം \’ഏക ഭാരതം ശ്രേഷ്ഠഭാരത\’ത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു…!\’
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. ഹിമാചൽ നാടോടി ഗാനം ആലപിച്ച തിരുവനന്തപുരം തിരുമല സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി ദേവികയെ കുറിച്ച് മനോരമ ന്യൂസ് നൽകിയ വാർത്ത ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി ദേവികയെ അഭിനന്ദിച്ചത്.
ചംപാ കിത്തനി ദൂർ എന്ന ഗാനം പാടിയ എസ്.എസ്.ദേവികയെ ഹിമാചലിലേക്ക് മുഖ്യമന്ത്രി ജയ്റാം ഠാക്കുർ ക്ഷണിക്കുക ചെയ്തു. സമൂഹമാധ്യമങ്ങളിൽ നാൽപ്പത് ലക്ഷത്തിലേറെപ്പേരാണ് ദേവികയുടെ ഗാനം ആസ്വദിച്ചത്.

