പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം: പ്രഖ്യാപനം 12 ന്

Oct 9, 2020 at 10:15 pm

Follow us on

\"\"

തിരുവനന്തപുരം: ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികൾ പൂർത്തിയായതോടെ കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നു. 12ന്
രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് (കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നടപ്പാക്കുന്ന ഹൈടെക് സ്കൂൾ-ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനതോടൊപ്പം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപനവും നടക്കും. കിഫ്‌ബി ധനസഹായത്തോടെയാണ് പദ്ധതിയുടെ പൂർത്തീകരണം.
വിവിധ പദ്ധതികൾ പ്രകാരം എട്ടുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളുള്ള എല്ലാ സർക്കാർ, എയിഡഡ് സ്കൂളുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി. ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുള്ള 11, 275 സ്കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിയും ഇതിനോടകം പൂർത്തിയക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് തുടങ്ങിയവരും പങ്കെടുക്കും.

\"\"

Follow us on

Related News