പ്രധാന വാർത്തകൾ
മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാം

സ്‌കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ടോ? വിക്ടേഴ്സ് ചാനലിൽ പങ്കുവയ്ക്കാം

Oct 20, 2021 at 5:25 pm

Follow us on

തിരുവനന്തപുരം: നവംബർ 1ന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ എംപി4 ഫോർമാറ്റിലായിരിക്കണം. അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോൺ നമ്പരും ബന്ധപ്പെട്ട സ്‌കൂളിന്റെ പേരും ഉൾപ്പെടെ കൈറ്റ് വിക്ടേഴ്‌സിന്റെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതിയും ഉൾപ്പടെ വേണം സൃഷ്ടികൾ അയയ്ക്കാൻ. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയിൽ വഴിയാണ് വീഡിയോകൾ സമർപ്പിക്കേണ്ടത്.

\"\"

തെരഞ്ഞെടുക്കുന്നവ സംപ്രേഷണം ചെയ്യും.
ജില്ലാതല ഇ-മെയിൽ വിലാസങ്ങൾ കൈറ്റ് വെബ്‌സൈറ്റായ http://kite.kerala.gov.in ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും. ഒക്ടോബർ 25നകം വീഡിയോകൾ ലഭിക്കണം.

\"\"

Follow us on

Related News