[kc_row use_container=\”yes\” force=\”no\” column_align=\”middle\” video_mute=\”no\” _id=\”628953\”][kc_column width=\”12/12\” video_mute=\”no\” _id=\”576536\”][kc_column_text]
തിരുവനന്തപുരം: കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ഇ പതിപ്പിലേക്ക് മാറ്റി അധ്യാപകൻ. ഗൂഗിൾ ഫോം എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പുതിയ രീതി. ആനക്കര ജി എച്ച് എസ് എസിലെ ഗണിത അധ്യാപകൻ തോംസൺ. ഓൺലൈൻ പതിപ്പിന് പിന്നിൽ.
ചുരുങ്ങിയ സമയം കൊണ്ട് വിദ്യാർത്ഥികൾക്ക് അവരുടെ രചനകൾ ഇ പതിപ്പാക്കി മാറ്റാനുള്ള അവസരമാണ് അധ്യാപകൻ ഒരുക്കുന്നത്.
ഗൂഗിൾ ഷീറ്റിൽ ഓട്ടോക്രാറ്റ് എന്ന അനുബന്ധ സോഫ്റ്റ്‌വെയർ കൂടി ചേർത്ത് കുട്ടികൾക്ക് അവരുടെ രചനകൾ ഇ പുസ്തക രൂപത്തിലാക്കാം. ഇതിലൂടെ കുട്ടികൾക്ക് ഓൺലൈനിലൂടെ കൂടുതൽ രചനകൾ എല്ലാവരിലും എത്തിക്കാൻ കഴിയും. ഗൂഗിൾ ഫോം ഉപയോഗിച്ച് കുട്ടികളുടെ ഗണിതപഠനം ഹൈടെക് ആക്കിമാറ്റിയ ഭവനം ഗണിതം കൗതുകം എന്ന എൻ.സി.ആർ.ടി അംഗീകരിച്ച തോംസൺന്റെ തയ്യാറാക്കിയ പദ്ധതിയാണ് കോവിഡ് കാലത്ത് ഉപയോഗിച്ചു വരുന്നത്.
നാലായിരത്തോളം അധ്യാപകർക്ക് ഓൺലൈൻ പരിശീലനം നടത്തിയ ലേർണിംഗ് ടീച്ചേർസ് കേരളയുടെ പന്ത്രണ്ട് അംഗങ്ങളിൽ ഒരാളാണ് തോംസൺ.
[/kc_column_text][/kc_column][/kc_row]