ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ പുറത്തിറക്കി. രാജ്യത്തെ 24 സർവകലാശാലകളാണ് പട്ടികയിലുളളത്. വ്യാജ സർവകലാശാലകൾ കൂടുതൽ ഉള്ളത് ഉത്തർപ്രദേശിലാണ്. കേരളത്തിൽ ഒന്ന്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അൾട്ടർനേറ്റീവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
പ്രധാന സംസ്ഥാനങ്ങളിലെ വ്യാജ സർവകലാശാലകളുടെ പട്ടിക ഇവയാണ്
ഡൽഹി
കമേഴ്ഷ്യൽ യൂണിവേഴ്സിറ്റി ലിമിറ്റജ് ദര്യഗഞ്ച് ഡൽഹി
യൂണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി
എഡിആർ-സെൻട്രിക് ജുറിഡീഷ്യൽ യൂണിവേഴ്സിറ്റി, എഡിആർ ഹൗസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, ന്യൂഡൽഹി
വിശ്വകർമ ഓപൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ്-എംപ്ലോയ്മെന്റ്, ഇന്ത്യ
അധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്വൽ യൂണിവേഴ്സിറ്റി)
കർണാടക
ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എജ്യൂക്കേഷൻ സൊസൈറ്റി
കേരള
സെന്റ്.ജോൺസ് യൂണിവേഴ്സിറ്റി കിശനറ്റം
മഹാരാഷ്ട്ര
രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പുർ
പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ
ആന്ധ്രപ്രദേശ്
ക്രൈസ്റ്റ് ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്സിറ്റി
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...