തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തില്‍പ്പെടുന്നവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്. ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ച എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടക്കേണ്ടതാണ്. ഒന്നാമത്തെ അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍, അലോട്ട്‌മെന്റ് മാറിയിട്ടുണ്ടെങ്കിലും, വീണ്ടും ഫീസ് അടക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...