പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് ഒക്‌ടോബർ 8 മുതൽ അപേക്ഷിക്കാം

Oct 6, 2020 at 5:00 pm

Follow us on

\"\"

തിരുവനന്തപുരം : സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ഒക്‌ടോബർ 8 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സർക്കാർ നിയന്ത്രിത സ്വാശ്രയ (IHRD) പോളിടെക്‌നിക് കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈനായി പ്രവേശനം നടക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. www.polyadmission.org യിൽ ഓൺലൈനായി ഒക്‌ടോബർ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫീസ് ഓൺലൈനായി അടയ്ക്കണം. എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ സിബിഎസ്ഇ/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 2) അപേക്ഷിക്കാം. റ്റിഎച്ച്എസ്എൽസി, വിഎച്ച്എസ്ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം പത്ത്, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വിഎച്ച്എസ്ഇ പാസ്സായവർക്ക് ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ സാധിക്കുക.
ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജ്, കോട്ടയം ഗവ. പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS – Economically Weaker Section) നിശ്ചിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 10 ശതമാനം അധിക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്
എൻസിസി/ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി ഫീസടച്ച് അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറിലേക്കും, സ്‌പോർട്‌സ് കൗൺസിലിലേക്കും നൽകണം. എസ്.എസ്.എൽ.സി. ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.
പൊതുവിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
അഡ്മിഷൻ ഹെല്പ്‌ഡെസ്‌കുകളുടെ സേവനം ഓൺലൈനായി എല്ലാ സ്ഥാപനങ്ങളിലും ലഭിക്കും. ഹെല്പ് ഡെസ്‌ക് നമ്പറുകൾ വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org.

\"\"

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...