തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/നോൺ മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷിക്കാം. 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് www.scdd.kerala.gov.in ലുളള ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകളുളളത്. ഒക്‌ടോബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യങ്കാളി ഭവൻ, വെളളയമ്പലം, കവടിയാർ. പി.ഒ, തിരുവനന്തപുരം (ഫോൺ 0471 2316680), ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് (ഫോൺ 0495 2371451), ജില്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവരിൽ നിന്നും വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്ക്: ഫോൺ: 9947683806, 9446516428.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...