പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വിദ്യാസമുന്നതി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Oct 3, 2020 at 5:42 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷന്റെ വിദ്യാസമുന്നതി സ്‌കോളർഷിപ്പിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾക്കാണ് ഉന്നത പഠനത്തിന് സ്‌കോളർഷിപ്പിന് അവസരം. അപേക്ഷകരുടെ കുടുംബ വരുമാനം രണ്ടു ലക്ഷത്തിൽ കവിയരുത്.
സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റ് ഇതര സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
സ്കോളർഷിപ്പ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ് /ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾ www.kswcfc.org എന്ന വെബ്‌സൈറ്റിലെ ഡാറ്റാബാങ്കിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അതത് സ്‌കീമുകൾക്കായി ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ചേർക്കണം.

Follow us on

Related News