എൻജിനിയറിങ് മൂല്യനിർണയത്തില്‍ പരിഷ്‌കാരം നിര്‍ദേശിച്ച് ഗവേഷണ പഠനം

ചെന്നൈ: രാജ്യത്തെ എൻജിനിയറിങ് കോഴ്സുകളിലെ മൂല്യനിർണത്തിൽ പരിഷ്കാരം നിർദേശിക്കുന്ന ഗവേഷണം നടത്തി സുഭീഷ്. ഐ.ഐ.ടി. അടക്കമുള്ള എൻജിനിയറിങ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മൂല്യനിർണയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ പഠനത്തിന് വിധേയമാക്കിയ മദ്രാസ് ഐ.ഐ.ടി.യിലെ, മലയാളിയായ എൻ.പി.സുഭീഷിന്റെയും പ്രൊഫ. ഡോ.സത്യസുന്ദർ സേതിയിടെയും ഗവേഷണം ഇതിനോടകം ചർച്ചചെയ്യപ്പെട്ടു. എൻജിനിയറിങ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് അധ്യാപനത്തിലും മൂല്യനിർണയത്തിലും പരിശീലനം നൽകുന്ന സംവിധാനമില്ല. ഇത് വിദ്യാർത്ഥികൾ ആർജിക്കുന്ന അറിവിനെ വിലയിരുത്തുന്നതിൽ വലിയ പാകപ്പിഴകൾ വരുത്തുന്നുണ്ട്. ഇതിന് പരിഹാരമായാണ് ഗവേഷണം നടത്തിയത്. വിദ്യാർത്ഥികളുടെ അക്കാഡമിക മികവും കുറവുകളും കൃത്യമായി കണ്ടെത്തുകയും അധ്യാപനത്തിൽ സ്വീകരിക്കേണ്ട പുതിയ ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് അധ്യാപകർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും സുഭീഷ് അഭിപ്രായപ്പെട്ടു.

Share this post

scroll to top