പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

Oct 1, 2020 at 3:18 pm

Follow us on

\"\"

കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി \’മാഷ് പദ്ധതി\’യില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍. കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കിയ മാഷ് പദ്ധതിയില്‍ നിലവില്‍ 800 അധ്യാപകരാണുള്ളത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയോഗിക്കപ്പെട്ട വാര്‍ഡില്‍ തുടര്‍ച്ചയായി 14 ദിവസം കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാവുകയും പിന്നീടുള്ള 14 ദിവസം രോഗികള്‍ ഇല്ലാതിരിക്കുകയുമാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്‌ഡം. ഇങ്ങനെ 100 മാര്‍ക്ക് ലഭിക്കുന്ന വാര്‍ഡുകളിലെ അധ്യാപകരെയാണ് ഗുഡ്‌സര്‍വ്വീസ് എന്‍ട്രിയ്ക്ക് പരിഗണിക്കുക.

ഇതിനായി ഓരോ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. മാഷ് പദ്ധതിയിലെ അധ്യാപകരുടെ എണ്ണം ഇരട്ടിയാക്കും. ഓരോ വാര്‍ഡിലും രണ്ട് അധ്യാപകരെ ചുമതലപ്പെടുത്തും. ബാക്കിയുള്ള അധ്യാപകരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മാഷ് പദ്ധതി മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നത് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്തുന്നതിന് സഹായകരമായിട്ടുണ്ടന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കേരളത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണെന്ന ബോധവത്കരണം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കും. കോവിഡ് 19 നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് കളി സ്ഥലങ്ങളിലും കടകളിലും മാഷ് പദ്ധതിയിലെ അധ്യാപകര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ...