ഒക്ടോബർ 15മുതൽ സ്കൂൾ തുറക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗ്ഗനിർദേശം പുറത്തിറക്കി. അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായാണ് കണ്ടൈൻമെൻറ് സോണുകൾക്ക് പുറത്ത് കൂടുതൽ ഇളവുകൾ നൽകുന്നത്. ഒക്ടോബർ 15 മുതൽ സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാൻ നിർബന്ധിക്കരുതെന്നും നിർദേശമുണ്ട്. സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. അൺലോക്ക് നാലാംഘട്ടത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠനം അനുവദിച്ച് കേന്ദ്രം മാർഗ്ഗനിർദേശം പുറത്തിറക്കിയിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല.

Share this post

scroll to top