പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇനി ദേശീയ മെഡിക്കൽ കമ്മീഷൻ

Sep 25, 2020 at 7:27 pm

Follow us on

\"\"

ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കാൻ സുരേഷ് ചന്ദ്ര ശർമ ചെയർമാനായി ദേശീയ മെഡിക്കൽ കമ്മീഷൻ ( എൻ.എം.സി) വെള്ളിയാഴ്ച നിലവിൽ വന്നു. ഇതോടെ 64 വർഷം പഴക്കമുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് അസാധുവായതായും,
എം.സി.ഐ.യ്ക്ക് പകരം ബോർഡ്‌ ഓഫ് ഡയറക്ടറേറ്റ് ചുമതലയേറ്റതായും
ആരോഗ്യമന്ത്രാലയം അറിയിച്ചു.
അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് (യു.ജി.എം.ഇ.ബി), പോസ്റ്റ്‌ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ്‌ (പി.ജി.എം.ഇ.ബി), മെഡിക്കൽ അസ്സെസ്സ്മെന്റ് ആൻഡ് റേറ്റിങ് ബോർഡ്‌ (എം.എ.എ.ആർ.ബി), മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡ്‌(എം.ആർ.ബി) എന്നിങ്ങനെ നാല് ബോർഡുകളാണ് എൻ.എം.സിയ്ക്ക് കീഴിൽ ഉണ്ടാകുക.
എയിംസിലെ ഇ.എൻ.ടി വിഭാഗം മേധാവിയായി വിരമിച്ചയാളാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ചന്ദ്ര ശർമ്മ. എം.സി.ഐ ബോർഡ്‌ ഓഫ് ഗവേൺസ് സെക്രട്ടറി ജനറൽ ആയിരുന്ന രാകേഷ് കുമാർ എൻ.എം.സി സെക്രട്ടറിയായും ചുമതലയേറ്റു.

\"\"

Follow us on

Related News