പി.എസ്.സി പരീക്ഷയ്ക്ക് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ പുതിയ മാർഗ്ഗനിർദേശങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. പി.എസ്.സിയുടെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in എന്ന ഇ- മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകണം. ഒപ്പം പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പരീക്ഷയെഴുതുന്നതിനായി ഉദ്യോഗാർത്ഥികൾ ആരോഗ്യപ്രവർത്തർക്കൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കൂ. ഇവർക്ക് പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്നുതന്നെ പരീക്ഷ എഴുതേണ്ടിവരുമെന്നും പി.എസ്.സിയുടെ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

Share this post

scroll to top