editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു: ഇനി 5ദിവസം കലയുടെ രാപ്പകലുകൾബി.ടെക്, ഇന്റര്‍ഡിസിപ്ലിനറി എം.ടെക് സ്‌പോട്ട് അഡ്മിഷന്‍: നവംബര്‍ 30ന്കനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെഇടുക്കിയിൽ യുഡിഎഫ് ഹർത്താൽകളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു: ഒന്നുമുതൽ 6വരെ ക്ലാസുകളിൽ നടപ്പാക്കുംസിഡിറ്റിപി സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവ്:വിശദവിവരങ്ങൾ അറിയാം

പി.എസ്.സി പരീക്ഷയ്ക്ക് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി

Published on : September 25 - 2020 | 6:46 pm

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ പുതിയ മാർഗ്ഗനിർദേശങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. പി.എസ്.സിയുടെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in എന്ന ഇ- മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകണം. ഒപ്പം പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പരീക്ഷയെഴുതുന്നതിനായി ഉദ്യോഗാർത്ഥികൾ ആരോഗ്യപ്രവർത്തർക്കൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കൂ. ഇവർക്ക് പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്നുതന്നെ പരീക്ഷ എഴുതേണ്ടിവരുമെന്നും പി.എസ്.സിയുടെ മാർഗ്ഗനിർദേശത്തിൽ പറയുന്നു.

0 Comments

Related News