മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ 24ന് അവസാനിക്കും

തൃശൂർ : മാള കുറുവിലശ്ശേരി കെ കരുണാകരൻ സ്മാരക ഗവണ്മെന്റ് ഐടിഐ മാളയിലെ എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ്, മെട്രിക്ക്, നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ സെപ്റ്റംബർ 24ന് അവസാനിക്കും. ഫിറ്റർ, ഡ്രാഫ്റ്റ്മാൻ, സിവിൽ, ഇലക്ട്രോണിക്സ്, മെക്കാനിക് എന്നിങ്ങനെയുള്ള 14 മെട്രിക് ട്രേഡുകളിലും കാർപെന്റർ, വെൽഡർ, പ്ലംബർ എന്നിങ്ങനെ മൂന്ന് നോൺ മെട്രിക് ട്രേഡുകളിലുമായാണ് പ്രവേശനം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി 24ന് വൈകീട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. ട്രേഡുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് https://online.fliphtml5.com/jvxhn/roww/ എന്ന ലിങ്ക് സന്ദർശിക്കുക.

Share this post

scroll to top