സാങ്കേതികവിദ്യ കോഴ്സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം: പ്രവേശന പരീക്ഷ ഒക്ടോബര്‍ 15ന്

തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെ ഐസിടി അക്കാദമി ഓഫ് കേരള സാങ്കേതികവിദ്യ കോഴ്സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കോഴ്സ് ഫീസിന്‍റെ 75% സ്കോളര്‍ഷിപ്പ് നോര്‍ക്ക റൂട്സ് വഴി ലഭ്യമാകുംവിധമാണ് പരിശീലനം. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡേറ്റ സയന്‍സ് ആന്‍റ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, എക്സ്റ്റന്‍ഡ് റിയാലിറ്റി കോഴ്സുകളിലാണ് പരിശീലനം. ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.പ്രവേശനപരീക്ഷ ഒക്ടോബര്‍ 5ന് നടക്കും.

Share this post

scroll to top