
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ ബിരുദപ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്മെന്‍റ് നാളെ വൈകീട്ട് 5ന് നടക്കും. 285 കോളജുകളിലേക്കായി ഒരു ലക്ഷത്തിലധികം അപേക്ഷരാണുള്ളത്. 114 കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. ആനുപാതിക സീറ്റ് വര്‍ധനയും പുതിയ കോഴ്സുകള്‍ വഴിയുള്ള അധിക സീറ്റുകളും രണ്ടാംഘട്ട അലോട്മെന്‍റിലാണ് ചേര്‍ക്കുക.
