പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.എസ്.സി. നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷഃ 25വരെ അപേക്ഷിക്കാം.

Sep 22, 2020 at 10:00 am

Follow us on

\"\"

തിരുവനന്തപുരംഃ സർക്കാർ നഴ്സിങ് കോളേജുകളിലും സ്വാശ്രയ നഴ്സിങ് കോളജുകളിലെ സർക്കാർ സീറ്റിലേക്കും എം.എസ്.സി നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷക്കായി അപേക്ഷിക്കാം.മെഡിക്കൽ സർജിക്കൽ നഴ്സിങ്, കമ്യൂണിറ്റി നഴ്സിങ്, ചെൽഡ് ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിങ്, മെന്റൽഹെൽത്ത് നഴ്സിങ് എന്നിവയിലേക്കാണ് പ്രവേശനം.കേരള, കാലിക്കറ്റ്, എം.ജി., കൊച്ചി, കണ്ണൂർ സർവകലാശാലകളിലൊന്നിൽനിന്ന് ലഭിച്ചതോ, കേരള ആരോഗ്യ ശാസ്ത്രസർവകലാശാല അംഗീകരിച്ച മറ്റ് സർവകലാശാലകളുടെ റഗുലർ നഴ്സിങ് ബിരുദം കുറഞ്ഞത് 55 ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് അവസരം.സർവീസ് വിഭാഗം ഉൾപ്പെടെ എല്ലാവിഭാഗം അപേക്ഷകരും പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതണം.തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുള്ളത്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് 200 ഒബ്ജക്ടീവ് മാതൃകയുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷാതീയതി പിന്നീട് അറിയിക്കും. എല്ലാ അപേക്ഷകരും www.cee.kerala.gov.inവഴി 25-ന് വൈകീട്ട് നാലിന് മുൻപ് അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

\"\"

Follow us on

Related News