പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചത് 21.81 കോടി രൂപ

Sep 22, 2020 at 5:42 pm

Follow us on

\"\"

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻ ഫണ്ടിലേക്ക് (പിഎം കെയേഴ്സ് ഫണ്ട്) വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഭാവന ചെയ്‌തത്‌ 21.81 കോടി രൂപ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക, അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്‌തത്‌. നവോദയ ജീവന സമിതി (എൻ.വി.എസ്), ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാത്രം നൽകിയത് 7.48 കോടി രൂപയാണ്. 11 കേന്ദ്ര സർവകലാശാലകൾ സംയുക്തമായി 3.39 കോടി രൂപ നൽകി. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി 1.22 കോടി രൂപയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി 1.14 കോടി രൂപയും, ഡൽഹി ആസ്ഥാനമായ സംസ്കൃത സർവകലാശാല 27.38 ലക്ഷവും സംഭാവന നൽകി. 20 ഐഐടികൾ ചേർന്ന് 5.47 കോടി സംഭാവനയായി നൽകി. ഐഐടി–ഖരഗ്പുർ ഒരു കോടി രൂപയും ഐഐടി–കാൺപൂർ 47.71 ലക്ഷവും നൽകി . 9എൻഐടികൾ സംയുക്തമായി 1.01 കോടി രൂപയും സംഭാവന ചെയ്തു. ഐഐഎം കോഴിക്കോടാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ ഏറ്റവുമധികം തുക നൽകിയത് – 33.53 ലക്ഷം. 10 ഐഐഎമ്മുകളും ചേർന്ന് 66 ലക്ഷമാണ് സംഭാവന നൽകിയത്.

\"\"

Follow us on

Related News