
തിരുവനന്തപുരം: എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പി എസ്സി പരീക്ഷ നടത്തി ഒരു വർഷം കഴിഞ്ഞിട്ടും റാങ്ക് പട്ടിക വരാത്തതിനാൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. അതിനിടെ ടൈപ്പിസ്റ്റ് തസ്തിക പുനർ വിന്യസിക്കാൻ ഉള്ള സർക്കാർ തീരുമാനം പുതിയ നിയമനങ്ങൾ ബാധിക്കുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
2019 ജൂലൈ ആറിനാണ് ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. ഇതേ തസ്തികയിലേക്ക് നേരത്തെ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് പട്ടികയുടെ കാലാവധി 2019ഓഗസ്റ്റിൽ അവസാനിച്ചിരുന്നു. ഇതിനാൽ പുതിയ റാങ്ക് ലിസ്റ്റ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർത്ഥികൾ. പുതിയ റാങ്ക് പട്ടിക വരാത്തതിനാൽ പരീക്ഷയെഴുതിയ 35000 ഉദ്യോഗാർഥികളുടെ ഭാവി ആശങ്കയിലാകുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക് പട്ടികയുടെ നടപടി ക്രമങ്ങൾ നടന്നുവരികയാണ് എന്നാണ് പിഎസ്സി അധികൃതർ നൽകുന്ന മറുപടി.
ഇതിനിടെ ടൈപ്പിസ്റ്റ് തസ്തിക പുനർ വിന്യസിക്കാൻ ഉള്ള മന്ത്രിസഭാതീരുമാനം പുതിയ നിയമനങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്കയും ഉദ്യോഗാർഥികൾക്ക് ഉണ്ട്. ഇതിലൂടെ തസ്തിക വെട്ടിച്ചുരുക്കാൻ ഇടവരും എന്ന് ഉദ്യോഗാർഥികൾ പറയുന്നു.

0 Comments