
കോഴിക്കോട്ഃ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് തൊണ്ടിമ്മലില്‍ പഞ്ചായത്ത് സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകള്‍ക്ക് തുടര്‍ സാക്ഷരതപദ്ധതിയിലൂടെ വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് സ്വന്തമായി ഒരു ഓഫീസെന്ന സ്വപ്നമാണ് ഇതോടുകൂടി യാഥാര്‍ത്ഥ്യമാകുന്നത്. വാര്‍ഡ് മെമ്പര്‍ കെ.ആര്‍.ഗോപാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജയപ്രസാദ്, സാക്ഷരത പ്രേരക് സജന, ഗിരീഷ്, ഗോപിനാഥന്‍, രഘുപ്രസാദ്, ഗോപി എന്നിവര്‍ സംസാരിച്ചു.
