പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

നഷ്ടപ്പെട്ട പരീക്ഷയെ തിരിച്ചുപിടിക്കാൻ ഒരുങ്ങി സ്റ്റഡി അറ്റ് ചാണക്യ

Sep 19, 2020 at 1:41 pm

Follow us on

\"\"

തിരുവനന്തപുരം: സ്കൂൾ അടച്ചുപൂട്ടലിനെത്തുടർന്ന് ഓൺലൈൻ ക്ലാസ്സുകൾകളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് പാദ വാർഷിക പരീക്ഷ  സൗജന്യമായി സംഘടിപ്പിച്ച് സ്റ്റഡി അറ്റ് ചാണക്യ. അധ്യയന വർഷം പാതി പിന്നിടുമ്പോൾ സ്കൂളുകൾക്ക്  ഒരു പരീക്ഷ പോലും നടത്താൻ ആവാത്ത അവസരത്തിലാണ് സ്റ്റഡി അറ്റ് ചാണക്യ പരീക്ഷ നടത്താനൊരുങ്ങുന്നത്.   ഓൺലൈൻ ക്ലാസ്സുകൾ മാത്രം നടക്കുന്നതിനാൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് നൂതന അവസരമൊരുക്കുകയാണ്  സ്റ്റഡി അറ്റ് ചാണക്യ എന്ന ഓൺലൈൻ ലേണിംഗ് ലേർണിംഗ് ആപ്പ്. കേരള സിലബസിലെ 9, 10 ക്ലാസ്സുകാർക്കു വേണ്ടിയാണ് പരീക്ഷ സംഘടിപ്പിക്കുക.

\"\"

 തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റഡി അറ്റ് ചാണക്യ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള ലേണിംഗ് ആപ്പുകളിൽ ഒന്നാണ്. അധ്യാപന രംഗത്തും വിദ്യാഭ്യാസ രംഗത്തും 25 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ഒരുപറ്റം വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇവർ ചോദ്യപ്പേപ്പറുകൾ തയാറാക്കുന്നത്.  \”നാട്ടിൽ പടർന്നിരിക്കുന്ന മഹാവ്യാധി മൂലം ഏറ്റവും വിഷമിക്കുന്നവരാണ് കുട്ടികൾ. പ്രത്യേകിച്ചു ഉയർന്ന ക്ലാസ്സുകളിൽ ഉള്ളവർ. വേണ്ട രീതിയിൽ പഠനം മുന്നോട്ടു കൊണ്ടുപോകാനോ പരീക്ഷകൾക്കായി തയാറെടുക്കാനോ പലർക്കും കഴിയുന്നില്ല.  ഏതാനും മാസങ്ങൾക്കകം ഇവർ ഫൈനൽ പരീക്ഷയെ അഭിമുഖീകരിക്കേണ്ടവരാണ്. ആ ലക്ഷ്യത്തിനായി കുട്ടികളെ തയാറാക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം.\” സ്റ്റഡി അറ്റ് ചാണക്യ ടീം അംഗം സ്കൂൾ വാർത്തയോട് വ്യക്തമാക്കി.

\"\"

ആദ്യഘട്ട പരീക്ഷ സെപ്റ്റംബർ 26ന് നടക്കും. ഇംഗ്ലീഷ്  , കണക്ക്, സോഷ്യൽ സയൻസ്  എന്നി വിഷയങ്ങൾക്ക്  80 മാർക്ക് വീതവും ബാക്കി വിഷയങ്ങൾക്ക്  40 മാർക്ക് വീതവുമാണ് ഉള്ളത്. 80 മാർക്കിൻ്റെ പരീക്ഷയ്ക്  രണ്ടര  മണിക്കൂറും 40 മാർക്കിൻ്റെ പരീക്ഷയ്ക് ഒന്നര  മണിക്കൂറുമായിരിക്കും അനുവദിച്ച സമയം .സംസ്ഥാന തലത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഈ പരീക്ഷയിൽ ഇതിനോടകം ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  യാതൊരു വിധ ഫീസും ഈടാക്കാതെ സൗജന്യമായി നടത്തുന്ന ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.  
പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ചോദ്യ പേപ്പറുകൾ പരീക്ഷക്ക് തൊട്ടു മുൻപായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അത് ഡൗൺലോഡ് ചെയ്‌ത്‌ യഥാ സമയം പരീക്ഷ പൂർത്തിയാക്കുന്നതിന് മാതാ പിതാക്കൾക്ക് മേൽനോട്ടം വഹിക്കാം.  ഉത്തര സൂചിക പിന്നീട്  വെബ്‌സൈറ്റിൽ ലഭ്യമാകും. അത് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക്  പരീക്ഷഫലം അറിയാവുന്നതാണ്.  https://bit.ly/3iwZrLj ലിങ്കിലൂടെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം.  പരീക്ഷകൾക്ക് ഒരുങ്ങുന്നതിനായി (https://bit.ly/35FJHBP)  സ്റ്റഡി അറ്റ് ചാണക്യ ആപ്പ് ഫ്രീ ആയി ഡൗൺലോഡ്  ചെയ്യാം.

\"\"

Follow us on

Related News