അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ് മുദ്ര നിർബന്ധം

തിരുവനന്തപുരം: അടുത്ത വർഷം മുതൽ രാജ്യത്ത് വിൽപന നടത്തുന്ന കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. ഈ മാസം മുതൽ ഇതു നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും വ്യാപാരികളുടെ അഭ്യർത്ഥന പരിഗണിച്ച് സമയം നീട്ടി നൽകുകയായിരുന്നു. ചൈനയിൽനിന്ന് ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ചുള്ള കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. 2021 ജനുവരി ഒന്നു മുതൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾക്കും മറ്റു ഉല്പന്നങ്ങൾക്കും ബി.എസ്.എസ്. സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം എന്നാണ് നിർദേശം. ബിഐഎസ് സർട്ടിഫിക്കേഷനില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനും പിഴ ഈടാക്കാനുമാണ് നിർദേശം.

Share this post

scroll to top