
തൃശൂർ: സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാനുള്ള റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡി. ഇഡി (ഓട്ടിസം, സെറിബ്രൽ പാൾസി) കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇയാണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷകൾ സെപ്റ്റംബർ 14 മുതൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ www.rehabcouncil.nic.in എന്ന വെബ് സൈറ്റുകൾ മുഖേന സമർപ്പിക്കാം. ഫോൺ: 9400754700, 9447969053