പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

ഖാദി ബോർഡ് ഓൺലൈൻ ക്വിസ് മൽസരം

Sep 11, 2020 at 8:46 pm

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌ക്കൂൾ-ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓൺലൈൻ ക്വിസ് മത്സരം പ്രജ്ഞ 2020  നടത്തുന്നു. ഗ്രാന്റ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ് മൽസരം നയിക്കും.
ക്വിസ് മൽസരത്തിന്റെ വിഷയം 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവുമാണ്. സർക്കാർ-എയിഡഡ്-അൺഎയിഡഡ് സ്‌ക്കൂളുകളിലെ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ   secretarykkvib@gmail.com അല്ലെങ്കിൽ  iokkvib@gmail.com ൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. സെപ്തംബർ 30 ന് രാവിലെ 11 ന് സ്‌ക്രീനിംഗിനുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ  മാതൃകയും നിബന്ധനകളും www.kkvib.org   ൽ അപ്‌ലോഡ്  ചെയ്യും. ഒരു ടീമിൽ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരക്കടലാസിൽ കുട്ടിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, സ്‌കൂളിന്റെ പേര്, ക്ലാസ് മുതലായവ രേഖപ്പെടുത്തണം.

രാവിലെ 11 മുതൽ 11.30 വരെ ഉത്തരപേപ്പർ  iokkvib@gmail.com ൽ ഇ-മെയിൽ ചെയ്യാം. അവ പരിശോധിച്ച് കൂടുതൽ മാർക്കു നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തിരെഞ്ഞെടുക്കും. ഒരു സ്‌കൂളിൽ നിന്നും ഒന്നിലധികം മത്സരാർത്ഥികളുണ്ടായാൽ ആദ്യം ഉത്തരം ഇ-മെയിൽ ചെയ്യുന്ന കുട്ടിയെ മാത്രം പരിഗണിക്കും. ഉയർന്ന മാർക്കുകളിൽ ആറാം സ്ഥാനം വരെ ടൈ വന്നാൽ ആദ്യം ഉത്തരം മെയിൽ ചെയ്ത കുട്ടിക്ക് അവസരം നൽകും. ഫൈനൽ മൽസരം ഒക്‌ടോബർ 7ന് 11ന് ഖാദി ബോർഡ് കോൺഫറൻസ് ഹാളിൽ തയ്യാറാക്കുന്ന ഓൺലൈൻ ക്രമീകരണങ്ങളിലൂടെ നടത്തും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2001 രൂപയും നൽകും. സർട്ടിഫിക്കറ്റും ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് എവർറോളിംഗ് ട്രോഫിയും നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് അയച്ചു കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447271153.

Follow us on

Related News