
തിരുവനന്തപുരം: ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയ്ക്കായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് നിർഭയസെല്ലിൽ കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ പി.എച്ച്. ഡിയും, കുട്ടികൾക്കായി പദ്ധതികൾ വികസിപ്പിച്ച് ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള പ്രവർത്തന പരിചയവും, സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തന പരിചയമുള്ളവർക്ക് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. മൂന്ന് മുതൽ 5 വർഷത്തിൽ കുറയാത്ത കൗമാരക്കാർക്ക് വേണ്ടിയോ ലൈംഗിക അതിക്രമം അതിജീവിച്ച കുട്ടികൾക്ക് വേണ്ടിയോ പ്രവർത്തിച്ച് പരിചയമുള്ള എം. എസ്.ഡബ്ലിയു യോഗ്യതയുള്ളവർക്ക് പ്രോഗ്രാം ഓഫീസർ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 25 നകം വൈകീട്ട് 5 മണിയ്ക്ക് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയ സെൽ, ചെമ്പക നഗർ ഹൗസ് നമ്പർ 40, ബേക്കറി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.