തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക്: ലാറ്ററൽ എൻട്രി പ്രവേശനം 15ന്

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളജിലെ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് എന്നീ ഡിപ്ലോമ കോഴ്‌സുകൾക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള പ്രവേശനം 15ന് രാവിലെ ഒൻപത് മുതൽ കോളജിൽ നടക്കും. വിശദ വിവരങ്ങൾ  www.polyadmission.org/letwww.gwptctvpm.org  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8547509846.

Share this post

scroll to top